BLOGGER TEMPLATES AND TWITTER BACKGROUNDS »

Wednesday, September 30, 2009

മരണം

വേദന, വേദന ലഹരിപിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ
ഒഴുകട്ടെ മമ ഹൃത്തില്‍നിന്നു
മുരളീ മൃതുരവമൊഴുകട്ടെ...
വയലാറിനെപ്പോലെ ഞാനും വേദനയാല്‍ പാടുകയാണ്‌. കടുത്ത ഏകാന്തതയില്‍ കഴിയുന്ന ഒരു വിഷാദരോഗിക്ക്‌ പാടാവുന്ന ഇതിലും മനോഹരമായ വരിയേതാണ്‌. പാടുകയും എഴുതുകയും ചെയ്‌തിട്ടും വീണ്ടും എനിക്കു എന്തു കൊണ്ട്‌ മരണത്തെമാത്രം സ്വപ്‌നം കാണാന്‍ സാധിക്കുന്നു. ഒരു സത്യം; അല്ല ഒരുപാട്‌ സത്യം ഞാന്‍ അംഗീകരിക്കുന്നു.
ഒന്ന്‌- ഞാന്‍ ഏകാന്തത അനുഭവിക്കുന്നു
രണ്ട്‌- ഞാന്‍ വിഷാദ രോഗികയാണ്‌(ഇത്‌ എന്റെ സ്വയം കണ്ടെത്തലാണ്‌)
മൂന്ന്‌- ഞാന്‍ ഈ ലോകത്ത്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതായത്‌ ഞാന്‍ മരണം ആഗ്രഹിക്കുന്നു.
ഇത്രയും കടുത്ത വേദനയില്‍ ജീവിക്കുന്ന ഒരു മനോരോഗിയുടെ മുന്നില്‍ മരണം മാത്രമേ പോം വഴിയുള്ളൂ.
ഞാന്‍ എന്തുകൊണ്ട്‌ മരണാഗ്രഹത്തെ മറികടക്കാന്‍ ശ്രമിക്കുന്നില്ല. സ്വഭാവികമായും കുടുംബവും സുഹൃത്തുക്കളുമുള്ള ഒരാള്‍ക്ക്‌ ഇതെല്ലാം മറികടക്കാന്‍ സാധിക്കില്ലേ. പോസിറ്റീവ്‌ ചിന്തകള്‍ നല്‍കുന്ന രചനകള്‍, പുസ്‌തകങ്ങള്‍ വായിച്ചാല്‍ ഇവയെ മറികടക്കാന്‍ സാധിക്കില്ലേ. പിന്നെ ഇതിലുമപ്പുറം ലോകം മായയാണെന്നും മിഥ്യയാണെന്നും കണ്ടെതുന്ന ഗ്രന്ഥങ്ങളോ അല്ലെങ്കില്‍ തത്വശാസ്‌ത്ര പുസ്‌തകങ്ങളോ വായിച്ചാല്‍ പോരേ.
ശിരയാണ്‌ ഇവയൊക്കെ സ്വഭാവികമായും ഒരാള്‍ക്ക്‌ പുത്തനുണര്‍വും ഉള്‍ക്കാഴ്‌ചകളും ജീവിത വീക്ഷണങ്ങളും പ്രധാനം ചെയ്യും. ഇവയൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ പരീക്ഷിച്ചു കളഞ്ഞവയാണ്‌. പോസിറ്റീവ്‌ ചിന്തകള്‍ പ്രധാനം ചെയ്യുന്ന ഒരു കെട്ട്‌ ലേഖനങ്ങള്‍ എന്റെ സ്വകാര ശേഖരത്തിലുണ്ട്‌. ഇവയൊക്കെ എത്രയോവട്ടം വായിച്ചിട്ടും എനിക്കെന്തേ ജീവിതത്തെ സ്‌നേഹിക്കാനാവുന്നില്ല. ഓഷോയും ജിത്തു കൃഷ്‌ണമൂര്‍ത്തിയും ഇങ്ങ്‌ നിത്യചൈനത്യയതിയും എഴുതിയ പുസ്‌തകങ്ങള്‍ എന്തേ എനിക്കു ജീവല്‍ പ്രേരണം നല്‍കിയില്ല. പ്രണയത്തിന്റെ കവി ഖലീല്‍ ജിബ്രാനും എനിക്കെന്തേ ജീവാമൃതം നല്‍കിയില്ല. ഉപനിഷത്തുകളും ബൈബിളുകളുമെന്തേ എന്നെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചില്ല. അര്‍ജുനന്ന്‌ ഭഗവാന്‍ കൃഷ്‌ണന്‍ ചൊല്ലിക്കൊടുത്ത ഗീതാഭാഷ്യമെന്തേ എന്നില്‍ വിളക്കു തെളിയിച്ചില്ല. പക്ഷേ, ഇവരെയെല്ലാം പിന്തുടര്‍ന്ന ഞാന്‍ വെറും മണ്ടന്‍.
സ്വപ്‌നത്തിലെ നിധിയെ പിന്തുടര്‍ന്ന സാന്റിയാഗൊയുടെ കഥയാല്‍ ലോകത്തെ മുഴുവന്‍ പോസ്‌റ്റീവ്‌ എനര്‍ജിയാല്‍ ആകര്‍ഷിച്ച പൗലോ കൊയ്‌ലോ എന്തേ എന്നെ മരണാഗ്രഹത്തില്‍നിന്നും പിന്‍വാങ്ങിപ്പിച്ചില്ല...
ഒരിക്കല്‍ എന്റെ ആത്‌്‌മഹത്യാക്കുറിപ്പ്‌ ബ്ലോഗില്‍ക്കുറിച്ച്‌ ഞാന്‍ മരിച്ചാലും നിങ്ങള്‍ അദ്‌ഭുതപ്പെടേണ്ടതില്ല. കാരണം ഞാന്‍ ഇപ്പോഴേ മരിച്ചവാനാണ്‌. ഇനിയെന്ത്‌ ജീവിതം...

0 comments: