BLOGGER TEMPLATES AND TWITTER BACKGROUNDS »

Thursday, March 4, 2010

ജീവിതം സ്വര്‍ഗമായിരുന്നെങ്കില്‍

മനുഷ്യന്റെ സാമൂഹ്യ ജീവിതമാണ് അവന് ഏറ്റവുമധികം ദുഃഖങ്ങള്‍ സമ്മാനിക്കുന്നത്. അവനു മറ്റുള്ളവരുമായി ഇടപെടേണ്ടിവരുന്നു. വ്യക്തികള്‍, ആശയങ്ങള്‍- ഇവിടെയെല്ലാം വൈവിധ്യം. ഈ വ്യത്യസ്തത അവനെ വല്ലാതെ ബുദ്ധിമുട്ടിക്കും. ഏറ്റവും വേദനനിറഞ്ഞ ഒന്നാണ് ജീവിതമെന്ന തോന്നല്‍ അവനില്‍ ഉണ്ടാക്കും. പ്രതിബന്ധങ്ങളും ചട്ടക്കൂടുകളും തീര്‍ത്ത് സമൂഹം അവിനെ തടവിലാക്കും. സ്‌നേഹവും സഹവര്‍ത്തിത്വവും നല്‍കി കുടുംബം അവനെ ചങ്ങലകള്‍ക്കിടുന്നു. പിന്നെ സുഹൃത്തുക്കള്‍; പുഞ്ചിരിച്ചുകൊണ്ടിരിക്കുക അവരും പുഞ്ചിരിക്കും. അല്ലെങ്കില്‍ അവരും വെറും അപരിചിതര്‍ മാത്രം. പ്രിയസുഹൃത്തേ ഈ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചുതീര്‍ക്കും.