BLOGGER TEMPLATES AND TWITTER BACKGROUNDS »

Friday, September 25, 2009

ഉത്തരവാദിത്വം

ഉത്തരവാദിത്വമുള്ളൊരു ജോലിക്കാരനാണ്‌ ഞാന്‍. പക്ഷേ, എനിക്കു പറ്റുന്ന തെറ്റുകള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. കഴിഞ്ഞ ദിവസവും വന്നു ഭീകരമായ തെറ്റുകള്‍. ആ തെറ്റോടെ ഞാനാകെ തകര്‍ന്നു. ജോലിയെല്ലാം ഉപേക്ഷിച്ച്‌ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന്‌ ഞാന്‍ ആലോചിച്ചു. ഞാന്‍ വരുതിവച്ച തെറ്റിന്‌ സ്ഥാപനം ക്ഷമ ചോദിക്കേണ്ടിവന്നത്‌ എന്റെ ആത്മവിശ്വാസത്തെ കെടുത്തി. ഈ ജോലിക്ക്‌ ഞാന്‍ യോഗ്യനാണോ എന്നുപോലും ഞാന്‍ ചിന്തിച്ചു. ജോലി കളയുക. അങ്ങിനെ എന്റെ തെറ്റിനു പ്രാശ്ചിത്തം ചെയ്യുക. ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്നിട്ടെന്തു ചെയ്യും. എങ്ങോട്‌ ഞാന്‍ ഓടിയൊളിക്കും. ഹൃദയം വല്ലാതെ മുറിവേറ്റതു പോലെ, തിരക്കിനിടയിലും ഒറ്റപ്പെട്ടതുപോലെ. ജീവിക്കാന്‍ പണം ആവശ്യമായതുകൊണ്ട്‌ ജോലിയില്‍ തുടരാന്‍ തീരുമാനിച്ചു.
പിന്നീട്‌ ഞാന്‍ ഇതിനെക്കുറിച്ച്‌ ആലോചിച്ചു. എന്തു കൊണ്ടാണ്‌ എനിക്കു തെറ്റുപ്പറ്റിയത്‌. എനിക്കു തിരുത്താവുന്ന തെറ്റല്ലായിരുന്നോ അത്‌. ഞാന്‍ മുഷ്യനാണ്‌. തെറ്റുകള്‍ മാനുഷികവും. നാളുകള്‍ക്ക്‌ ശേഷം ഭൂതകാലത്തേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഈ തെറ്റ്‌ സുഖമുള്ളൊരോര്‍മയായി എനിക്കു ഫീല്‍ ചെയുമെന്ന്‌ മനസിലായി. പക്ഷേ, ഇപ്പോള്‍ ഈ തെറ്റ്‌ കീറിപ്പറിച്ച എന്റെ മനസിനെ മെരുക്കാന്‍ ഞാന്‍ പാടുപെടുകയാണ.്‌

0 comments: