BLOGGER TEMPLATES AND TWITTER BACKGROUNDS »

Sunday, June 14, 2009

എനിക്കു വേദനിക്കുന്നു

ഞാന്‍ ജീവിതത്തോട്‌ ചോദിച്ചു നീ സംതൃപ്‌തനാണോ?
അല്ല
നിനക്ക്‌ എന്താണ്‌ ഇല്ലാത്തത്‌?
എനിക്കെന്താണുള്ളത്‌? അവന്‍ തിരിച്ചു ചോദിച്ചു.
എല്ലാം, നീ ആഗ്രഹിച്ചതെല്ലാം നിനക്കില്ലേ?
ഉണ്ടോ? അവന്റെ മറുപടി ഒരു മറു ചോദ്യമായിരുന്നു.
എനിക്കുണ്ടായിരിക്കണമെന്ന്‌ മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതല്ലേ എനിക്കുള്ളൂ. ഞാന്‍ ആഗ്രഹിക്കുന്നതെന്താണ്‌ എനിക്കുള്ളത്‌?
അവന്‍ വീണ്ടും എന്നെ കുഴക്കി.
എന്താണ്‌ നീ അഗ്രഹിക്കുന്നത്‌?
സ്വാതന്ത്രം.
സ്വാതന്ത്രമോ!
അതേ സ്വാതന്ത്രം.
ശരിയാണ്‌ നീ അതൃപ്‌തനാണ്‌. നിന്റെ കാമനകളെ സ്വപ്‌നങ്ങളില്‍മാത്രമേ നീ ഭോഗിക്കുന്നുള്ളൂ. നിന്റെ കണ്ണുകളില്‍ അതിനായി നീ നഷ്ടപ്പെടുത്തിയ ഉറക്കത്തിന്റെ മുറിവുകള്‍ എനിക്ക്‌ കാണാം. നിന്റെ അസ്വാതന്ത്രത്തെ ഞാന്‍ മനസിലാക്കുന്നു. വേദനിക്കുന്ന നിന്റെ ഹൃദയത്തില്‍നിന്നും ആഗ്രഹങ്ങളുടെ രക്തം കിനിയുന്നു. നിനക്കുറമില്ല, നിനക്കു സ്വസ്ഥതയില്ല. നീ നിനക്കുള്ളതല്ല. നിനക്കുള്ളതെല്ലാം നീ നഷ്ടപ്പെടുത്തിയിരിക്കുന്നു. നീ ഭാവിയുടെ ഉയരങ്ങളില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ നീ ചവിട്ടി നില്‍ക്കുന്നത്‌ നിന്റെ നിരാശകളുടെ മല മുകളിലാണെന്ന്‌ തിരിച്ചറിയും. അപ്പോള്‍ നിനക്കു മടങ്ങാം. സ്വച്ഛന്തമായ മരണത്തിലേക്ക്‌. മരണത്തിന്റെ തണുത്ത കൈതലങ്ങളില്‍ നിനക്കുറങ്ങാം. അവിടെയാണ്‌ നിന്റെ സ്വാതന്ത്രം.