ഞാന്‍ ജീവിതത്തോട് ചോദിച്ചു നീ സംതൃപ്‌തനാണോ?
അല്ല
നിനക്ക് എന്താണ് ഇല്ലാത്തത്?
എനിക്കെന്താണുള്ളത്? അവന്‍ തിരിച്ചു ചോദിച്ചു.
എല്ലാം, നീ ആഗ്രഹിച്ചതെല്ലാം നിനക്കില്ലേ?
ഉണ്ടോ? അവന്റെ മറുപടി ഒരു മറു ചോദ്യമായിരുന്നു.
എനിക്കുണ്ടായിരിക്കണമെന്ന് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതല്ലേ എനിക്കുള്ളൂ. ഞാന്‍ ആഗ്രഹിക്കുന്നതെന്താണ് എനിക്കുള്ളത്?
അവന്‍ വീണ്ടും എന്നെ കുഴക്കി.
എന്താണ് നീ അഗ്രഹിക്കുന്നത്?
സ്വാതന്ത്രം.
സ്വാതന്ത്രമോ!
അതേ സ്വാതന്ത്രം.
ശരിയാണ് നീ അതൃപ്‌തനാണ്. നിന്റെ കാമനകളെ സ്വപ്‌നങ്ങളില്‍മാത്രമേ നീ ഭോഗിക്കുന്നുള്ളൂ. നിന്റെ കണ്ണുകളില്‍ അതിനായി നീ നഷ്ടപ്പെടുത്തിയ ഉറക്കത്തിന്റെ മുറിവുകള്‍ എനിക്ക് കാണാം. നിന്റെ അസ്വാതന്ത്രത്തെ ഞാന്‍ മനസിലാക്കുന്നു. വേദനിക്കുന്ന നിന്റെ ഹൃദയത്തില്‍നിന്നും ആഗ്രഹങ്ങളുടെ രക്തം കിനിയുന്നു. നിനക്കുറമില്ല, നിനക്കു സ്വസ്ഥതയില്ല. നീ നിനക്കുള്ളതല്ല. നിനക്കുള്ളതെല്ലാം നീ നഷ്ടപ്പെടുത്തിയിരിക്കുന്നു. നീ ഭാവിയുടെ ഉയരങ്ങളില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ നീ ചവിട്ടി നില്‍ക്കുന്നത് നിന്റെ നിരാശകളുടെ മല മുകളിലാണെന്ന് തിരിച്ചറിയും. അപ്പോള്‍ നിനക്കു മടങ്ങാം. സ്വച്ഛന്തമായ മരണത്തിലേക്ക്. മരണത്തിന്റെ തണുത്ത കൈതലങ്ങളില്‍ നിനക്കുറങ്ങാം. അവിടെയാണ് നിന്റെ സ്വാതന്ത്രം.
Sunday, June 14, 2009
എനിക്കു വേദനിക്കുന്നു
Posted by karumban at 5:54 PM 2 comments
Tuesday, May 5, 2009
അവള്‍
ഇന്നലെ അവള്‍ വിളിച്ചിരുന്നു. അവള്‍ക്ക് പറയാനുണ്ടായിരുന്നത് അവളുടെ പ്രിയപ്പെട്ടവനെക്കുറിച്ചായിരുന്നു.( അതൊരിക്കലും ഞാനല്ല. പക്ഷെ, ഞാന്‍ അതാകാന്‍ ആഗ്രഹിക്കുന്നു).അവര്‍ക്കിടയിലെ പിണക്കങ്ങളും വിശ്വസവഞ്ചനകളും അവളെന്നോട് പറഞ്ഞു. അവനോടൊത്തുള്ള ജീവിതം അവള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിച്ചേക്കുമോയെന്നവള്‍ ഭയപ്പെട്ടു. വിശ്വസ്‌തനായൊരു ഭര്‍ത്താവിനെ അവള്‍ക്ക് ലഭിച്ചേക്കില്ലെന്നവള്‍ വിലപിച്ചു. തന്റെ സ്‌നേഹം യാഥാര്‍ഥ്യമാഇകാന്‍, പ്രിയപ്പെട്ടവനോടൊത്തൊള്ളൊരു ജീവിതത്തിനായി അവള്‍ സഹിച്ച കഷ്ടതകളെക്കുറിച്ചും ഇതിനായി മാതാപിതാക്കളോടും ബന്ധുക്കളോടുമവള്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുമവള്‍ എന്നോട് പറഞ്ഞു. ഫോണിന്റെ മറുതലയ്‌ക്കല്‍ അവളുടെ കരച്ചില്‍. അതെന്നെ വേദനിപ്പിച്ചോ? അതോ ഗൂഢമായൊരാനന്ദം എനിക്കുനല്‍കിയോ അറിയില്ല. പക്ഷെ, എല്ലാ പെണ്ണുങ്ങളും ഇത്തരത്തില്‍ മണ്ടികളാണോയെന്ന് എനിക്കറിയില്ല. ഇഷ്ടപെട്ടവനെ സ്വന്തമാകാന്‍ ഇത്രയും ത്യാഗം സഹിക്കുന്ന പെണ്ണുങ്ങളോ. പൊട്ടിപെണ്ണ്. അവളൊന്ന് ചിന്തിച്ചിരുന്നെങ്കില്‍ അവള്‍ക്കായി എല്ലാം ഉപേക്ഷിക്കാന്‍ തയാറായൊരുവന്‍... പ്രിയപ്പെട്ടവളെ എന്റെ വേദനകളും പ്രണയങ്ങളും നീയറിയുന്നുവോ... യുട്യൂബില്‍ ഷാന്റെ ഗാനം തന്‍ഹാ ദില്‍ തന്‍ഹാ സഫര്‍.....
Posted by karumban at 7:27 PM 0 comments
Friday, April 24, 2009
ലുത്തനിയ
വേദനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനേ, നിന്നെ സ്‌തുതിക്കുന്നു.
വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനേ നിന്നെയും സ്‌തുതിക്കുന്നു.
വേദനയെ ഒരു രതിമൂര്‍ച്ചയോടെ ആസ്വദിക്കുന്നവനേ, നിന്നെ സ്‌തുതിക്കുന്നു.
ആദ്യവട്ട സ്വയം ഭോഗത്തില്‍ വേദനയോടെ ഇറ്റുവീണ സംതൃപിയുടെ തുള്ളിയേ, നിന്നെ സ്‌തുതിക്കുന്നു.
എന്റെ പ്രണയത്തെ നിരസിച്ചവളെ നീ സമ്മാനിച്ച വേദനയേ, സ്‌തുതിക്കുന്നു.
കുമ്പസാരക്കൂട്ടില്‍ കള്ളം പറഞ്ഞതില്‍ വേദനിച്ച ബാല്യ-കൗമാരങ്ങളേ, നിന്നെ സ്‌തുതിക്കുന്നു.
ആദ്യവട്ടം മദ്യപിച്ചപ്പോള്‍, ബസില്‍ അറിയാതെ അറിഞ്ഞ് ആദ്യമായി പെണ്‍ശരീരത്തെ അറിഞ്ഞപ്പോള്‍ വേദനിച്ച ധാര്‍മികതയേ, നിന്നെ സ്‌തുതിക്കുന്നു.
കാറ്റായും കടുകായും എന്നെ ബോധത്തിലെത്തിച്ച ലഹരികള്‍ വേദനിപ്പിച്ച മനസാക്ഷിയേ നിന്നെ സ്‌തുതിക്കുന്നു.
എന്റെ കൈയുടെ താടനങ്ങള്‍ ഏറ്റുവാങ്ങി വേദനിക്കുന്ന ലിംഗമേ, നിന്നെ സ്‌തുതിക്കുന്നു.
എന്റെ കൈകളില്‍ ഞെരിഞ്ഞു വേദനിച്ച ലിസിയുടെ മാറിടങ്ങളേ, നിന്നെ സ്‌തുതിക്കുന്നു.
Posted by karumban at 10:45 PM 0 comments
Monday, April 20, 2009
ലിംഗം
പെണ്ണിന്റെ യോനിയില്‍ എന്നെ ഒതുക്കാന്‍ നോക്കേണ്ട
എന്റെ ലിംഗം ബീജം തുപ്പുന്ന യന്ത്രമല്ല
Posted by karumban at 2:12 PM 0 comments
ഇടവഴിയിലെ മൂത്രം
ഇടവഴിയില്‍ മൂത്രത്തിന്റെ രൂക്ഷ ഗന്ധം
പുരുഷ മൂത്രത്തിന്റെ നനവും ചൂരും
ഓരോതുള്ളി മൂത്രത്തിലൂടെയും ഞാനെന്റെ
അധികാരം പ്രഖ്യാപിക്കുന്നു.
Posted by karumban at 2:05 PM 0 comments