BLOGGER TEMPLATES AND TWITTER BACKGROUNDS »

Wednesday, September 30, 2009

മരണം

വേദന, വേദന ലഹരിപിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ
ഒഴുകട്ടെ മമ ഹൃത്തില്‍നിന്നു
മുരളീ മൃതുരവമൊഴുകട്ടെ...
വയലാറിനെപ്പോലെ ഞാനും വേദനയാല്‍ പാടുകയാണ്‌. കടുത്ത ഏകാന്തതയില്‍ കഴിയുന്ന ഒരു വിഷാദരോഗിക്ക്‌ പാടാവുന്ന ഇതിലും മനോഹരമായ വരിയേതാണ്‌. പാടുകയും എഴുതുകയും ചെയ്‌തിട്ടും വീണ്ടും എനിക്കു എന്തു കൊണ്ട്‌ മരണത്തെമാത്രം സ്വപ്‌നം കാണാന്‍ സാധിക്കുന്നു. ഒരു സത്യം; അല്ല ഒരുപാട്‌ സത്യം ഞാന്‍ അംഗീകരിക്കുന്നു.
ഒന്ന്‌- ഞാന്‍ ഏകാന്തത അനുഭവിക്കുന്നു
രണ്ട്‌- ഞാന്‍ വിഷാദ രോഗികയാണ്‌(ഇത്‌ എന്റെ സ്വയം കണ്ടെത്തലാണ്‌)
മൂന്ന്‌- ഞാന്‍ ഈ ലോകത്ത്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതായത്‌ ഞാന്‍ മരണം ആഗ്രഹിക്കുന്നു.
ഇത്രയും കടുത്ത വേദനയില്‍ ജീവിക്കുന്ന ഒരു മനോരോഗിയുടെ മുന്നില്‍ മരണം മാത്രമേ പോം വഴിയുള്ളൂ.
ഞാന്‍ എന്തുകൊണ്ട്‌ മരണാഗ്രഹത്തെ മറികടക്കാന്‍ ശ്രമിക്കുന്നില്ല. സ്വഭാവികമായും കുടുംബവും സുഹൃത്തുക്കളുമുള്ള ഒരാള്‍ക്ക്‌ ഇതെല്ലാം മറികടക്കാന്‍ സാധിക്കില്ലേ. പോസിറ്റീവ്‌ ചിന്തകള്‍ നല്‍കുന്ന രചനകള്‍, പുസ്‌തകങ്ങള്‍ വായിച്ചാല്‍ ഇവയെ മറികടക്കാന്‍ സാധിക്കില്ലേ. പിന്നെ ഇതിലുമപ്പുറം ലോകം മായയാണെന്നും മിഥ്യയാണെന്നും കണ്ടെതുന്ന ഗ്രന്ഥങ്ങളോ അല്ലെങ്കില്‍ തത്വശാസ്‌ത്ര പുസ്‌തകങ്ങളോ വായിച്ചാല്‍ പോരേ.
ശിരയാണ്‌ ഇവയൊക്കെ സ്വഭാവികമായും ഒരാള്‍ക്ക്‌ പുത്തനുണര്‍വും ഉള്‍ക്കാഴ്‌ചകളും ജീവിത വീക്ഷണങ്ങളും പ്രധാനം ചെയ്യും. ഇവയൊക്കെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ പരീക്ഷിച്ചു കളഞ്ഞവയാണ്‌. പോസിറ്റീവ്‌ ചിന്തകള്‍ പ്രധാനം ചെയ്യുന്ന ഒരു കെട്ട്‌ ലേഖനങ്ങള്‍ എന്റെ സ്വകാര ശേഖരത്തിലുണ്ട്‌. ഇവയൊക്കെ എത്രയോവട്ടം വായിച്ചിട്ടും എനിക്കെന്തേ ജീവിതത്തെ സ്‌നേഹിക്കാനാവുന്നില്ല. ഓഷോയും ജിത്തു കൃഷ്‌ണമൂര്‍ത്തിയും ഇങ്ങ്‌ നിത്യചൈനത്യയതിയും എഴുതിയ പുസ്‌തകങ്ങള്‍ എന്തേ എനിക്കു ജീവല്‍ പ്രേരണം നല്‍കിയില്ല. പ്രണയത്തിന്റെ കവി ഖലീല്‍ ജിബ്രാനും എനിക്കെന്തേ ജീവാമൃതം നല്‍കിയില്ല. ഉപനിഷത്തുകളും ബൈബിളുകളുമെന്തേ എന്നെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചില്ല. അര്‍ജുനന്ന്‌ ഭഗവാന്‍ കൃഷ്‌ണന്‍ ചൊല്ലിക്കൊടുത്ത ഗീതാഭാഷ്യമെന്തേ എന്നില്‍ വിളക്കു തെളിയിച്ചില്ല. പക്ഷേ, ഇവരെയെല്ലാം പിന്തുടര്‍ന്ന ഞാന്‍ വെറും മണ്ടന്‍.
സ്വപ്‌നത്തിലെ നിധിയെ പിന്തുടര്‍ന്ന സാന്റിയാഗൊയുടെ കഥയാല്‍ ലോകത്തെ മുഴുവന്‍ പോസ്‌റ്റീവ്‌ എനര്‍ജിയാല്‍ ആകര്‍ഷിച്ച പൗലോ കൊയ്‌ലോ എന്തേ എന്നെ മരണാഗ്രഹത്തില്‍നിന്നും പിന്‍വാങ്ങിപ്പിച്ചില്ല...
ഒരിക്കല്‍ എന്റെ ആത്‌്‌മഹത്യാക്കുറിപ്പ്‌ ബ്ലോഗില്‍ക്കുറിച്ച്‌ ഞാന്‍ മരിച്ചാലും നിങ്ങള്‍ അദ്‌ഭുതപ്പെടേണ്ടതില്ല. കാരണം ഞാന്‍ ഇപ്പോഴേ മരിച്ചവാനാണ്‌. ഇനിയെന്ത്‌ ജീവിതം...

Friday, September 25, 2009

ഉത്തരവാദിത്വം

ഉത്തരവാദിത്വമുള്ളൊരു ജോലിക്കാരനാണ്‌ ഞാന്‍. പക്ഷേ, എനിക്കു പറ്റുന്ന തെറ്റുകള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. കഴിഞ്ഞ ദിവസവും വന്നു ഭീകരമായ തെറ്റുകള്‍. ആ തെറ്റോടെ ഞാനാകെ തകര്‍ന്നു. ജോലിയെല്ലാം ഉപേക്ഷിച്ച്‌ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന്‌ ഞാന്‍ ആലോചിച്ചു. ഞാന്‍ വരുതിവച്ച തെറ്റിന്‌ സ്ഥാപനം ക്ഷമ ചോദിക്കേണ്ടിവന്നത്‌ എന്റെ ആത്മവിശ്വാസത്തെ കെടുത്തി. ഈ ജോലിക്ക്‌ ഞാന്‍ യോഗ്യനാണോ എന്നുപോലും ഞാന്‍ ചിന്തിച്ചു. ജോലി കളയുക. അങ്ങിനെ എന്റെ തെറ്റിനു പ്രാശ്ചിത്തം ചെയ്യുക. ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്നിട്ടെന്തു ചെയ്യും. എങ്ങോട്‌ ഞാന്‍ ഓടിയൊളിക്കും. ഹൃദയം വല്ലാതെ മുറിവേറ്റതു പോലെ, തിരക്കിനിടയിലും ഒറ്റപ്പെട്ടതുപോലെ. ജീവിക്കാന്‍ പണം ആവശ്യമായതുകൊണ്ട്‌ ജോലിയില്‍ തുടരാന്‍ തീരുമാനിച്ചു.
പിന്നീട്‌ ഞാന്‍ ഇതിനെക്കുറിച്ച്‌ ആലോചിച്ചു. എന്തു കൊണ്ടാണ്‌ എനിക്കു തെറ്റുപ്പറ്റിയത്‌. എനിക്കു തിരുത്താവുന്ന തെറ്റല്ലായിരുന്നോ അത്‌. ഞാന്‍ മുഷ്യനാണ്‌. തെറ്റുകള്‍ മാനുഷികവും. നാളുകള്‍ക്ക്‌ ശേഷം ഭൂതകാലത്തേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഈ തെറ്റ്‌ സുഖമുള്ളൊരോര്‍മയായി എനിക്കു ഫീല്‍ ചെയുമെന്ന്‌ മനസിലായി. പക്ഷേ, ഇപ്പോള്‍ ഈ തെറ്റ്‌ കീറിപ്പറിച്ച എന്റെ മനസിനെ മെരുക്കാന്‍ ഞാന്‍ പാടുപെടുകയാണ.്‌

Friday, August 28, 2009

ആദ്യ പ്രണയം

ആദ്യ പ്രണയിനിയെ മറക്കാനാവുമോ എന്ന ചോദ്യത്തിന്‌ എന്റെ ഉത്തരം മറക്കാന്‍ കഴിയുമെന്നാണ്‌. പത്താം ക്ലാസിലേക്കു പ്രവേശിക്കുന്നൊരു അവധിക്കാലം. അവളാണെങ്കിലോ എന്റെ ശത്രുവും. ഞങ്ങള്‍ വര്‍ഷങ്ങളായി എതിരാളികളാണ്‌. അവധിക്കാലം. ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാമുണ്ട്‌... ആണ്‍കുട്ടികളും പെണ്‍കുട്ടികളും; കൂടെ അവളുമുണ്ട്‌. സംസാരം ഇഷ്ട വിഭവം? ആദ്യ ചോദ്യം എന്നോട്‌. ഉത്തരം സാമ്പാര്‍. ചോദ്യം പിന്നെയും മറ്റുപലരോടുമായി. ഉത്തരവും പലത്‌. ഒടുവില്‍ അവള്‍ ഉത്തരം നല്‍കി. സാമ്പാര്‍. ആ നിമിഷം... ഞാന്‍ പ്രണയം രുചിച്ചു തുടങ്ങി. എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം മറ്റൊരാളും. അതേ ഞാന്‍ അവളെ പ്രണയിച്ചു തുടങ്ങുകയായി. ആ കൂട്ടത്തില്‍ എനിക്കൊന്നും പിന്നെ മിണ്ടാന്‍ കഴിഞ്ഞില്ല. അവളെ നോക്കി, നോക്കി അങ്ങിനെ ഇരുന്നു. പിന്നെ അവളെ കാണുവാന്‍ കിട്ടുന്ന ഓരോ നിമിഷത്തിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളിലേക്കായി എന്റെ നോട്ടം. അവളില്ലാതെ എന്റെ ജീവിതം അര്‍ഥ പൂര്‍ണമാകില്ലെന്നു എനിക്കു തോന്നി.
എനിക്കവള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. കഥകളിലെ രാജകുമാരനെ പോലെ അവളെ സ്വന്തമാക്കുന്നത്‌ ഞാന്‍ സ്വപ്‌നം കണ്ടുറങ്ങി. ഉണരുന്നതും അവളുടെ ഒരു പുഞ്ചിരിക്കായി ഞാന്‍ കാത്തിരുന്നു തുടങ്ങി. പിന്നെ പിന്നെ ഞാന്‍ പ്രണയത്തിന്റെ ആഴങ്ങളിലേക്ക്‌ ചെന്നു വീഴുകയായിരുന്നു. അവധിക്കാലം കഴിഞ്ഞു. ക്ലാസുകള്‍ തുടങ്ങി. അവളെ കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു. അപ്പോഴാണ്‌ ഞാന്‍ പ്രണയത്തിന്റെ തീവ്രത അറിയുന്നത്‌. അതെന്നെ വല്ലാതെ ചുട്ടു പൊള്ളിച്ചു. പാഠപുസ്‌തകത്തിന്റെ താളുകളില്‍ നിറയുന്നത്‌ അവളുടെ മുഖമായിരുന്നു. കണ്ണടച്ചാലും തുറന്നാലും അവളെന്റയൊപ്പമുണ്ടായിരുന്നു. ഞാന്‍ പ്രണയത്താല്‍ ചുട്ടു പൊള്ളുകയായിരുന്നു. അസ്വസ്ഥമായ മനസും ശരീരവുമായി ഞാന്‍ അലയുകയായിരുന്നു ആ ദിവസങ്ങളില്‍. മറ്റൊന്നിനെക്കുറിച്ചും എനിക്കു ചിന്തകളില്ലായിരുന്നു. ഒടുവില്‍ ഞാന്‍ എഴുതാന്‍ തുടങ്ങി. അവള്‍ക്കായുള്ള എന്റെ സ്വപ്‌നങ്ങളെ, ആഗ്രഹങ്ങളെയൊക്കെ ഞാന്‍ എഴുതി. ഭ്രാന്തമായി എഴുതി. ഞാനൊരു ചിത്രകാരനല്ലായിരുന്നിട്ടുകൂടിയും ഞാനാ ബുക്കില്‍ ചിത്രങ്ങള്‍ കോറിയിട്ടു. മുറിവേറ്റ ഹൃദയത്തില്‍നിന്നും ഒഴുകിയിറങ്ങുന്ന രക്തം പുഴയായി മാറുന്ന ചിത്രം... ആ ചിത്രം ഇപ്പോള്‍ എന്റെ മുമ്പില്‍ തെളിയുന്നു.
എന്തൊക്കെയോ എഴുതിക്കൂട്ടി. അവളെ വര്‍ണിച്ചു കൊണ്ടുള്ള കവിതകളും ഞാന്‍ എഴുതി. എത്രമാത്രം ഞാന്‍ അവളെ പ്രണയിച്ചിരുന്നെന്നോ.... ആ കാലത്ത്‌ ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു ഞാന്‍. മയക്കുമരുന്നു ഉപയോഗിക്കുമ്പോള്‍ ഫീല്‍ ചെയ്യുന്ന അവസ്ഥയില്ലേ... ഭാരമില്ലാതെ, പറക്കുന്ന ഒരവസ്ഥ.
ഒരു തരം വാശിയായിരുന്നു എനിക്ക്‌. ഞാന്‍ ഓരോ ദിവസവും എഴുതിയെഴുതി ആ ബുക്കിലെ താളുകള്‍ നിറച്ചു. മനോഹരമായ ഹൃദയത്തിന്റെ ചിത്രമൊട്ടിച്ച്‌ അടുത്ത ബുക്കും ഞാന്‍ അവള്‍ക്കായി തയാറാക്കി. രണ്ടു ബുക്കുകള്‍ നിറച്ചും അവള്‍ക്കായി ഞാന്‍ എന്റെ ഹൃദയവേദനകളെഴുതി. പ്രണയിക്കുന്നവര്‍ എന്തു കൊണ്ടാണ്‌ വേദനിക്കുന്നതെന്ന്‌ എനിക്കറിയില്ലായിരുന്നു. ഞാന്‍ എപ്പോഴും വേദനിച്ചിരുന്നു. ആ പ്രണയം എന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചൊഴുക്കിയ വാക്കുകളാണ്‌ ഞാന്‍ എഴുതിക്കൂട്ടിയത്‌. പത്താം ക്ലാസിലെ പരീക്ഷയും കഴിഞ്ഞു. അപ്പോള്‍ ഞാന്‍ ശരിക്കും ഭ്രാന്തനായി മാറിയിരുന്നു. ഒടുവില്‍ ആ ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ ആ ബുക്കുകളെല്ലാം ഞാന്‍ കത്തിച്ചു കളഞ്ഞു. അതോടെ എന്റെ പ്രണയവും ഇല്ലാതായിക്കൊണ്ടിരുന്നു. പിന്നെ പിന്നെ അവള്‍ എന്റെ ചിന്തകളില്‍ വരാതെയായി. പിന്നെ പിന്നെ ആ പ്രണയം വെറു ഓര്‍മകളായി. പിന്നെ പിന്നെ മറവിയിലേക്കു...... മറഞ്ഞു.
പിന്നീട്‌ പലതവണ കണ്ടിട്ടുണ്ടെങ്കിലും ആ പ്രണയത്തിന്റെ സുഗന്ധം എനിക്കാസ്വദിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ ചിന്തിക്കാറുണ്ട്‌. എന്തു കൊണ്ടാണ്‌ ഞാന്‍ അവളെ ഇത്രമേ ഭ്രാന്തമായി പ്രണയിച്ചിരുന്നത്‌. അവളുടെ അഴകളവുകളിലേക്കായി പിന്നീട്‌ എന്റെ നോട്ടം. അതും എന്നെ ആകര്‍ഷിച്ചില്ല. ഇപ്പോള്‍ എനിക്കവള്‍ ഒരു സ്‌ത്രീ മാത്രം. നിര്‍വികാരത തോന്നിപ്പിക്കുന്ന ഒരുവള്‍. വല്ലപ്പോഴും ആരെങ്കിലും പറയുമ്പോള്‍ മാത്രം അവളെന്റെ മുമ്പിലോടിയെത്തുമെന്നുമാത്രം.

Wednesday, August 26, 2009

നീ എന്നെ പ്രണയിച്ചിരുന്നോ...

മാസങ്ങള്‍ക്കു ശേഷം വീണ്ടും ബ്ലോഗിലെത്തുമ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷേ, ഇപ്പോഴും അവള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. പ്രിയപ്പെട്ടവളെ നിന്നോടുള്ള എന്റെ പ്രണയം അനന്തമാണ്‌. നിന്റെ നെറ്റിയിലെ സിന്ദൂര ക്കുറിപോലെ എനിക്കു നിന്നോടുള്ള പ്രണയം സത്യമാണ്‌. നിന്റെ മുടിയിഴകളെ തഴുകാന്‍ ആഗ്രഹിച്ച കരങ്ങള്‍ ഇപ്പോള്‍ എന്റേതല്ല. നിന്റെ അധരങ്ങളെ ചുംബിക്കാന്‍ വെമ്പിയ ചുണ്ടുകള്‍ ഇപ്പോള്‍ എന്റേതല്ല.
നിന്റെ വിവാഹപന്തലില്‍ ഒരുരുള ചോറിനായി കാത്തിരിക്കുമ്പോള്‍, ഞാന്‍ എന്റെ വിധിയെ പഴിച്ചില്ല. നിന്റെ പ്രിയപ്പെട്ട സുഹൃത്തായി എന്നെ നീ അവനു പരിചയപ്പെടുത്തുപ്പോള്‍ ഞാന്‍ വേദനിച്ചിരുന്നോ. അറിയില്ല. പിന്നീട്‌ എന്റെ ഫോണ്‍ കോളുകള്‍ ഉത്തരം കിട്ടാതെ നിന്റെ മൊബൈലില്‍ റിംഗ്‌ ചെയ്‌തു അവസാനിക്കുമ്പോള്‍ ഞാന്‍ ചോദിക്കുകയാണ്‌... നീ എന്നെ പ്രണയിച്ചിരുന്നോ....

Sunday, June 14, 2009

എനിക്കു വേദനിക്കുന്നു

ഞാന്‍ ജീവിതത്തോട്‌ ചോദിച്ചു നീ സംതൃപ്‌തനാണോ?
അല്ല
നിനക്ക്‌ എന്താണ്‌ ഇല്ലാത്തത്‌?
എനിക്കെന്താണുള്ളത്‌? അവന്‍ തിരിച്ചു ചോദിച്ചു.
എല്ലാം, നീ ആഗ്രഹിച്ചതെല്ലാം നിനക്കില്ലേ?
ഉണ്ടോ? അവന്റെ മറുപടി ഒരു മറു ചോദ്യമായിരുന്നു.
എനിക്കുണ്ടായിരിക്കണമെന്ന്‌ മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതല്ലേ എനിക്കുള്ളൂ. ഞാന്‍ ആഗ്രഹിക്കുന്നതെന്താണ്‌ എനിക്കുള്ളത്‌?
അവന്‍ വീണ്ടും എന്നെ കുഴക്കി.
എന്താണ്‌ നീ അഗ്രഹിക്കുന്നത്‌?
സ്വാതന്ത്രം.
സ്വാതന്ത്രമോ!
അതേ സ്വാതന്ത്രം.
ശരിയാണ്‌ നീ അതൃപ്‌തനാണ്‌. നിന്റെ കാമനകളെ സ്വപ്‌നങ്ങളില്‍മാത്രമേ നീ ഭോഗിക്കുന്നുള്ളൂ. നിന്റെ കണ്ണുകളില്‍ അതിനായി നീ നഷ്ടപ്പെടുത്തിയ ഉറക്കത്തിന്റെ മുറിവുകള്‍ എനിക്ക്‌ കാണാം. നിന്റെ അസ്വാതന്ത്രത്തെ ഞാന്‍ മനസിലാക്കുന്നു. വേദനിക്കുന്ന നിന്റെ ഹൃദയത്തില്‍നിന്നും ആഗ്രഹങ്ങളുടെ രക്തം കിനിയുന്നു. നിനക്കുറമില്ല, നിനക്കു സ്വസ്ഥതയില്ല. നീ നിനക്കുള്ളതല്ല. നിനക്കുള്ളതെല്ലാം നീ നഷ്ടപ്പെടുത്തിയിരിക്കുന്നു. നീ ഭാവിയുടെ ഉയരങ്ങളില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ നീ ചവിട്ടി നില്‍ക്കുന്നത്‌ നിന്റെ നിരാശകളുടെ മല മുകളിലാണെന്ന്‌ തിരിച്ചറിയും. അപ്പോള്‍ നിനക്കു മടങ്ങാം. സ്വച്ഛന്തമായ മരണത്തിലേക്ക്‌. മരണത്തിന്റെ തണുത്ത കൈതലങ്ങളില്‍ നിനക്കുറങ്ങാം. അവിടെയാണ്‌ നിന്റെ സ്വാതന്ത്രം.

Tuesday, May 5, 2009

അവള്‍

ഇന്നലെ അവള്‍ വിളിച്ചിരുന്നു. അവള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ അവളുടെ പ്രിയപ്പെട്ടവനെക്കുറിച്ചായിരുന്നു.( അതൊരിക്കലും ഞാനല്ല. പക്ഷെ, ഞാന്‍ അതാകാന്‍ ആഗ്രഹിക്കുന്നു).അവര്‍ക്കിടയിലെ പിണക്കങ്ങളും വിശ്വസവഞ്ചനകളും അവളെന്നോട്‌ പറഞ്ഞു. അവനോടൊത്തുള്ള ജീവിതം അവള്‍ക്ക്‌ ദുരിതങ്ങള്‍ സമ്മാനിച്ചേക്കുമോയെന്നവള്‍ ഭയപ്പെട്ടു. വിശ്വസ്‌തനായൊരു ഭര്‍ത്താവിനെ അവള്‍ക്ക്‌ ലഭിച്ചേക്കില്ലെന്നവള്‍ വിലപിച്ചു. തന്റെ സ്‌നേഹം യാഥാര്‍ഥ്യമാഇകാന്‍, പ്രിയപ്പെട്ടവനോടൊത്തൊള്ളൊരു ജീവിതത്തിനായി അവള്‍ സഹിച്ച കഷ്ടതകളെക്കുറിച്ചും ഇതിനായി മാതാപിതാക്കളോടും ബന്ധുക്കളോടുമവള്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുമവള്‍ എന്നോട്‌ പറഞ്ഞു. ഫോണിന്റെ മറുതലയ്‌ക്കല്‍ അവളുടെ കരച്ചില്‍. അതെന്നെ വേദനിപ്പിച്ചോ? അതോ ഗൂഢമായൊരാനന്ദം എനിക്കുനല്‍കിയോ അറിയില്ല. പക്ഷെ, എല്ലാ പെണ്ണുങ്ങളും ഇത്തരത്തില്‍ മണ്ടികളാണോയെന്ന്‌ എനിക്കറിയില്ല. ഇഷ്ടപെട്ടവനെ സ്വന്തമാകാന്‍ ഇത്രയും ത്യാഗം സഹിക്കുന്ന പെണ്ണുങ്ങളോ. പൊട്ടിപെണ്ണ്‌. അവളൊന്ന്‌ ചിന്തിച്ചിരുന്നെങ്കില്‍ അവള്‍ക്കായി എല്ലാം ഉപേക്ഷിക്കാന്‍ തയാറായൊരുവന്‍... പ്രിയപ്പെട്ടവളെ എന്റെ വേദനകളും പ്രണയങ്ങളും നീയറിയുന്നുവോ... യുട്യൂബില്‍ ഷാന്റെ ഗാനം തന്‍ഹാ ദില്‍ തന്‍ഹാ സഫര്‍.....

Friday, April 24, 2009

ലുത്തനിയ

വേദനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനേ, നിന്നെ സ്‌തുതിക്കുന്നു.
വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനേ നിന്നെയും സ്‌തുതിക്കുന്നു.
വേദനയെ ഒരു രതിമൂര്‍ച്ചയോടെ ആസ്വദിക്കുന്നവനേ, നിന്നെ സ്‌തുതിക്കുന്നു.
ആദ്യവട്ട സ്വയം ഭോഗത്തില്‍ വേദനയോടെ ഇറ്റുവീണ സംതൃപിയുടെ തുള്ളിയേ, നിന്നെ സ്‌തുതിക്കുന്നു.
എന്റെ പ്രണയത്തെ നിരസിച്ചവളെ നീ സമ്മാനിച്ച വേദനയേ, സ്‌തുതിക്കുന്നു.
കുമ്പസാരക്കൂട്ടില്‍ കള്ളം പറഞ്ഞതില്‍ വേദനിച്ച ബാല്യ-കൗമാരങ്ങളേ, നിന്നെ സ്‌തുതിക്കുന്നു.
ആദ്യവട്ടം മദ്യപിച്ചപ്പോള്‍, ബസില്‍ അറിയാതെ അറിഞ്ഞ്‌ ആദ്യമായി പെണ്‍ശരീരത്തെ അറിഞ്ഞപ്പോള്‍ വേദനിച്ച ധാര്‍മികതയേ, നിന്നെ സ്‌തുതിക്കുന്നു.
കാറ്റായും കടുകായും എന്നെ ബോധത്തിലെത്തിച്ച ലഹരികള്‍ വേദനിപ്പിച്ച മനസാക്ഷിയേ നിന്നെ സ്‌തുതിക്കുന്നു.
എന്റെ കൈയുടെ താടനങ്ങള്‍ ഏറ്റുവാങ്ങി വേദനിക്കുന്ന ലിംഗമേ, നിന്നെ സ്‌തുതിക്കുന്നു.
എന്റെ കൈകളില്‍ ഞെരിഞ്ഞു വേദനിച്ച ലിസിയുടെ മാറിടങ്ങളേ, നിന്നെ സ്‌തുതിക്കുന്നു.

Monday, April 20, 2009

ലിംഗം

പെണ്ണിന്റെ യോനിയില്‍ എന്നെ ഒതുക്കാന്‍ നോക്കേണ്ട
എന്റെ ലിംഗം ബീജം തുപ്പുന്ന യന്ത്രമല്ല

ഇടവഴിയിലെ മൂത്രം

ഇടവഴിയില്‍ മൂത്രത്തിന്റെ രൂക്ഷ ഗന്ധം
പുരുഷ മൂത്രത്തിന്റെ നനവും ചൂരും
ഓരോതുള്ളി മൂത്രത്തിലൂടെയും ഞാനെന്റെ
അധികാരം പ്രഖ്യാപിക്കുന്നു.